കണ്ണൂര്‍ സര്‍വകലാശാലയിലും ആര്‍ത്തവാവധി

കണ്ണൂര്‍ സര്‍വകലാശാലയിലും ആര്‍ത്തവാവധി.

ആര്‍ത്തവാവധി ആവശ്യപ്പെട്ട് സര്‍വകലാശാല യൂനിയനും വിവിധ സംഘടനകളും വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഈ മാസം 30ന് നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തിലോ അതിനുമുമ്ബോ ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കും.
ആര്‍ത്തവസമയത്ത് അനുഭവിക്കുന്ന പ്രയാസം കണക്കിലെടുത്ത് അവധി നല്‍കണമെന്നാണ് എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന കണ്ണൂര്‍ സര്‍വകലാശാല യൂനിയന്റെ ആവശ്യം. നിവേദനത്തില്‍ താമസിയാതെ തീരുമാനമുണ്ടാകുമെന്ന് രജിസ്ട്രാര്‍ പറഞ്ഞു.