സ്കൂൾ കലോത്സവ കിരീടത്തിനായി മൂന്ന് ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂർ ഒന്നാംസ്ഥാനത്ത്
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ രണ്ടാം ദിവസം മത്സരങ്ങൾ അവസാനിച്ചതോടെ ജില്ലകൾ തമ്മിൽ വാശിയേറിയ പോരാട്ടമാണ് നടന്നത്. 458 പോയിന്‍റുമായി കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 453 പോയിന്‍റുമായി കോഴിക്കോടാണ് തൊട്ടുപിന്നിലുള്ളത്.

448 പോയിന്‍റുമായി നിലവിലെ ചാംപ്യൻമാരായ പാലക്കാട് ആണ് മൂന്നാം സ്ഥാനത്ത്. മേളയുടെ മൂന്നാം ദിവസം 56 ഇനങ്ങളിലാണ് മത്സരം. തിരുവാതിര, ഓട്ടം തുള്ളൽ, ചവിട്ടുനാടകം തുടങ്ങിയ മത്സരങ്ങൾ ഇന്ന് വേദിയിലെത്തും.