കണ്ടെയ്നർ ലോറിയിൽ നിന്നും വൻ പാൻമസാല ശേഖരം പിടികൂടി

കണ്ടെയ്നർ ലോറിയിൽ നിന്നും വൻ പാൻമസാല ശേഖരം പിടികൂടി

മേൽപറമ്പ് .വാഹന പരിശോധനക്കിടെ കണ്ടെയ്നർ ലോറിയിൽ കടത്തുകയായിരുന്ന വൻപാൻ മസാല ശേഖരം പോലീസ് പിടികൂടി. ഡ്രൈവർ അറസ്റ്റിൽ ലോറി കസ്റ്റഡിയിലെടുത്തു. ഡ്രൈവർകർണ്ണാടക വിജയ്പൂർ ഗാന്ധി ചൗക്ക് സ്വദേശി സിദ്ധ ലിംഗപ്പ (39) യെയാണ് പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസും സംഘവും കേസെടുത്ത് അറസ്റ്റ് ചെയ്തത്..ദേശീയപാതയിൽ ചട്ടഞ്ചാലിൽ വെച്ച് ഇന്നലെ രാത്രിയിൽ വാഹന പരിശോധനക്കിടെ എൻ.എൽ.01. എ.ഇ.7898 നമ്പർ കണ്ടെയ്നർ ലോറി പരിശോധിച്ചപ്പോഴാണ് ഡ്രൈവറുടെ ക്യാബിനിൽ ഒളിപ്പിച്ചു വെച്ച നിലയിൽ അഞ്ചു ചാക്കുകളിലായി സൂക്ഷിച്ച 32,000 ത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടിയത്.മംഗലാപുരത്ത് നിന്നും കോഴിക്കോട്ടെ ഏജൻ്റിന് കൈമാറാൻ വേണ്ടി കടത്തുകയായിരുന്നുവെന്ന് പോലീസ് ചോദ്യം ചെയ്യലിൽ ഡ്രൈവർ മൊഴി നൽകി.പ്രതിഫലമായി 3, 000 രൂപ സാധനം കോഴിക്കോട് എത്തിച്ചാൽ നൽകുമെന്നും പ്രതി മൊഴി നൽകി.
കാസർഗോഡ് ജില്ലാ പോലീസ് മേധാവിനടപ്പിലാക്കി വരുന്ന “ഓപ്പറേഷൻ ക്ലീൻ കാസർഗോഡ്” പദ്ധതിയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് വൻപാൻ മസാല ശേഖരം പിടികൂടിയത്.
മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് കമ്പനി പാർസൽ കൊണ്ടു പോകുകയായിരുന്ന ലോറിയിലാണ് കമ്പനി അധികൃതർ അറിയാതെയുള്ള ലഹരി കടത്ത്.വാഹന പരിശോധനയിൽ
മേൽപറമ്പ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ഹിതേഷ്, കലേഷ്, വിജേഷ്, ലനീഷ്, സുഭാഷ്, സക്കറിയ എന്നിവരും ഉണ്ടായിരുന്നു