കണ്ണൂരിൽ രണ്ടരക്കിലോ കഞ്ചാവ് സഹിതം യുവാവ് അറസ്റ്റിൽ

കണ്ണൂരിൽ രണ്ടരക്കിലോ കഞ്ചാവ് സഹിതം യുവാവ് അറസ്റ്റിൽ

കണ്ണൂർ : എക്സൈസ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും പാർട്ടിയും ചാലോട് അഞ്ചരക്കണ്ടി റോഡിൽ മത്തിപ്പാറ എന്ന സ്ഥലത്ത് വെച്ച് കഞ്ചാവ് സഹിതം ഒരാളെ അറസ്റ്റ് ചെയ്തു.കൂടാളി കൊളോളം ശുഭതാര നിവാസിൽ പി.താരാനാഥ് (32) എന്നയാളെയാണ് 2.250 കിലോ കഞ്ചാവ് സഹിതം പിടികൂടിയത്. ആഴ്ചകളോളമായി ടിയാൻ

എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ എൻ.വി.പ്രവീൺ,സിവിൽ എക്സൈസ് ഓഫീസർമാരായ എൻ.രജിത് കമാർ,എം.സജിത്ത്,ടി.അനീഷ്,സി.അജി ത് എന്നിവരുമുണ്ടായിരുന്നു.