കുളിക്കാനിറങ്ങിയ ശബരിമല തീര്‍ത്ഥാടകൻ ഒഴുക്കിൽപ്പെട്ട് മരിച്ചു, ഒരാളെ കാണാതായി

കുളിക്കാനിറങ്ങിയ ശബരിമല തീര്‍ത്ഥാടകൻ ഒഴുക്കിൽപ്പെട്ട് മരിച്ചു, ഒരാളെ കാണാതായി


ഇടുക്കി : ശബരിമല ദര്‍ശനത്തിന് പോയ ഒമ്പതംഗ  അയ്യപ്പ ഭക്തരുടെ സംഘത്തിലെ രണ്ട് പേര്‍ അഴുതക്കടവിൽ  ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. രണ്ടാമത്തെയാൾക്കായി തിരച്ചിൽ തുടരുന്നു. തിരുവനന്തപുരം തമ്പാനൂർ സ്വദേശി അഭിലാഷ് (38) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന കണ്ണൻ എന്നയാൾക്ക് വേണ്ടി തെരച്ചിൽ പുരോഗമിക്കുകയാണ്. അഴുതക്കടവിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പേരും ഒഴുക്കിൽ പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകൻ കുഴഞ്ഞ് വീണു മരിച്ചു

ശബരിമല ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ തീർഥാടകൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞ് വീണു മരിച്ചു. മംഗലാപുരം സ്വദേശി ശേഖർ പൂജാരി (68) ആണ് മരിച്ചത്. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.