മുക്കാൽ കിലോ കഞ്ചാവുമായി കൊട്ടിയൂരുകാരായ യുവാവും യുവതിയും എക്സൈസിന്റെ പിടിയിൽ


മുക്കാൽ കിലോ കഞ്ചാവുമായി കൊട്ടിയൂരുകാരായ യുവാവും യുവതിയും എക്സൈസിന്റെ പിടിയിൽകൊട്ടിയൂർ : പേരാവൂർ എക്സൈസ് പാൽച്ചുരം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 750 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു.പാൽച്ചുരം തോട്ടവിള വീട്ടിൽ അജിത്കുമാർ(42), നീണ്ടു നോക്കി ഒറ്റപ്ലാവ് കാടംപറ്റ വീട്ടിൽ ശ്രീജ(39) എന്നിവരെയാണ് പേരാവൂർ എക്സൈസ് ഇൻസ്പക്ടർ എം. കെ.വിജേഷും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്.
കൊട്ടിയൂർ, നീണ്ടു നോക്കി പ്രദേശങ്ങളിൽ കഞ്ചാവ് എത്തിച്ചു വിതരണം നടത്തുന്ന പ്രധാന കണ്ണികളായ ഇവർ കുറച്ചു നാളുകളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗം എം.പി സജീവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ . പേരാവൂർ എക്സൈസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇവർ വാഹനം സഹിതം പിടിയിലായത്.
പിടിയിലായവർ പേരാവൂർ എക്സൈസിലെ നിരവധി അബ്കാരി, എൻ.ഡി.പി.എസ് കേസുകളിലെ പ്രതിയായ തോട്ടവിള കുട്ടപ്പൻ എന്നയാളുടെ മകളും സഹോദരിയുടെ മകനുമാണ്. പ്രതികളെ ചൊവ്വാഴ്ച കൃത്തുപറമ്പ് കോടതിയിൽ ഹാജരാക്കും