നടുവനാട് കൊട്ടൂറിഞ്ഞാലിൽ ബൈക്കിൽ കഞ്ചാവു കടത്തിയ യുവാവ് പിടിയിൽ

നടുവനാട് കൊട്ടൂറിഞ്ഞാലിൽ ബൈക്കിൽ കഞ്ചാവു കടത്തിയ യുവാവ് പിടിയിൽ മട്ടന്നൂർ : സ്ട്രൈക്കിങ് ഫോഴ്സ്ഡ്യൂട്ടിയുടെ ഭാഗമായി മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓഫീസർ കെ.ആനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിംഗിനിടെയാണ് നടുവനാട് ആവട്ടി - കൊട്ടൂറിഞ്ഞാൽ  ഭാഗത്ത് നിന്നും KL 58 V 7763 നമ്പർ പൾസർ ബൈക്കിൽ കടത്തുകയായിരുന്ന 12 ഗ്രാം കഞ്ചാവ് പിടികൂടിയത്. നടുവനാട് കൊട്ടൂറിഞാൽ സ്വദേശി സി.പി ചന്ദ്രൻ മകൻ സി.പി. സംഗീത് എന്നയാളെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയായ അനുരാഗ് ഓടിപോയതിനാൽ  അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല. പട്രോളിംഗ്  സംഘത്തിൽ പ്രിവന്റീവ് ഓഫീസർ  (ഗ്രേഡ്) മാരായ കെ.കെ.ഷാജി, പി.വി.വത്സൻ. സിവിൽ എക്സൈസ് ഓഫീസർ കെ.സുനീഷ്, എക്സൈസ് ഡ്രൈവർ കെ.ടി. ജോർജ്  എന്നിവരും ഉണ്ടായിരുന്നു.