വീട്ടിലെത്തിയപ്പോൾ ഭാര്യയ്ക്കൊപ്പം കിടക്കയില്‍ കാമുകൻ; തല വെട്ടിയെടുത്ത് ഭര്‍ത്താവ് പൊലീസിൽ കീഴടങ്ങി

വീട്ടിലെത്തിയപ്പോൾ ഭാര്യയ്ക്കൊപ്പം കിടക്കയില്‍ കാമുകൻ; തല വെട്ടിയെടുത്ത് ഭര്‍ത്താവ് പൊലീസിൽ കീഴടങ്ങി


റാഞ്ചി: ഭാര്യയെയും കാമുകനെയും ഒരുമിച്ച് കണ്ട യുവാവ് കാമുകനെ തലവെട്ടിക്കൊലപ്പെടുത്തി. ജാർഖണ്ഡിലെ ലോഞ്ചോ ​ഗ്രാമത്തിലാണ് സംഭവം. ശ്യാംലാൽ ഹെംബ്രം എന്നയാളാണ് കൊല്ലപ്പെട്ടത്. വിശ്വനാഥ് സുന്ദി എന്നയാളാണ് കൊലനടത്തിയത്. ഭാര്യയെയും കാമുകനെയും ഒരുമിച്ച് പിടികൂടിയ ശേഷം കാമുകനെ മരത്തിൽകെട്ടിയിട്ട് കോടാലി കൊണ്ട് തല വെട്ടുകയായിരുന്നു. സംഭവത്തിൽ സുന്ദിയെ പൊലീസ് അറസ്റ്റ് ചെയ്തു. സെഗായിസായി ഗ്രാമത്തിലെ ശ്യാംലാൽ ഹെംബ്രാമുമായി ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് വിശ്വനാഥ് സുന്ദിക്ക് സംശയമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി, ഭാര്യയെയും ശ്യാംലാലിനെയും ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്ന നിലയിൽ പിടികൂടി. വിശ്വനാഥ് വീട്ടിലില്ലാത്ത സമയത്താണ് കാമുകൻ എത്തിയത്.

സുന്ദിയുടെ ഭാര്യയെ കാണാൻ ലോഞ്ചോയിൽ എത്തിയതായിരുന്നു ഹെംബ്രാം. ഇരുവരെയും ഒരുമിച്ചു കണ്ടപ്പോൾ രോഷാകുലനായ വിശ്വനാഥ് കാമുകനെ മർദ്ദിച്ച് വലിച്ചിഴച്ച് വീടിനടുത്തുള്ള മരത്തിൽ കെട്ടിയിട്ടു. തുടർന്ന് കോടാലി എടുത്ത് തല വെട്ടിമാറ്റി. ശ്യാംലാൽ ഹെംബ്രാം സംഭവസ്ഥലത്തുതന്നെ മരിച്ചു. പിന്നീട് സുന്ദി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി ശ്യാംലാലിന്റെ മൃതദേഹവും ശിരഛേദം ചെയ്യാൻ ഉപയോഗിച്ച മഴുവും പൊലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.