ഇരിട്ടി: ഇരിട്ടി - മട്ടന്നൂർ റോഡിൽ പുന്നാട് കുന്നിറക്കത്തിൽ കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. പുന്നാട് കുഴുമ്പിൽ അമ്പലത്തിന് സമീപം താമസിക്കുന്ന കെ.ടി. ജയചന്ദ്രൻ (52)നാണ് പരിക്കേറ്റത്. ഇയാളെ ഇരിട്ടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച്ച വൈകുന്നേരം 3.15 ഓടെയായിരുന്നു അപകടം. തില്ലങ്കേരിയിൽ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന മിനി ലോറിയിൽ ഇതേ ദിശയിൽ വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. പുന്നാട് കുഴുമ്പിൽ അമ്പലം റോഡിലേക്ക് തിരിയവേ ലോറിയുമായി ഇടിച്ച്നിയന്ത്രണം വിട്ട കാർ റോഡരികിലെ സുരക്ഷാ മതിലിൽ ഇടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവായി.