പായം പഞ്ചായത്തിൽ തടയണ നിർമ്മാണം ആരംഭിച്ചു

പായം പഞ്ചായത്തിൽ തടയണ നിർമ്മാണം ആരംഭിച്ചുഇരിട്ടി: വേനൽക്കാലത്ത് ഉണ്ടാവുന്ന കുടിവെള്ളം ക്ഷാമം തടയുന്നതിനും കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിനും വേണ്ടി തോടുകളിൽ തടയണകൾ നിർമ്മിക്കുന്ന പ്രവർത്തി  പായം പഞ്ചായത്തിൽ ആരംഭിച്ചു. പായം പഞ്ചായത്തിലെ വിവിധ വാർഡുകളിലെ തോടുകളിലാണ്  തടയണകൾ നിർമ്മിക്കുന്നത്.  ഇതിൻറെ പഞ്ചായത്ത് തല ഉദ്ഘാടനമാണ് പായം വാണിപ്പൊയിൽ തോട്ടിൽ പഞ്ചായത്ത് പ്രസിഡൻറ് പി. രജനി നിർവഹിച്ചു.  വാർഡ് കൗൺസിലർ പി പങ്കജാക്ഷി അധ്യക്ഷത വഹിച്ചു. വിജയലക്ഷ്മി, കെ. ടി. കോമളവല്ലി, പി. രസിന്ത് എന്നിവർ സംസാരിച്ചു.