മാഹിയില്‍ ഇന്ന് ഹര്‍ത്താല്‍; മദ്യഷാപ്പുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും

മാഹിയില്‍ ഇന്ന് ഹര്‍ത്താല്‍; മദ്യഷാപ്പുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും


മയ്യഴി: മാഹിയില്‍ ഇന്ന് ഹര്‍ത്താല്‍. വില്‍പന നികുതി ഉദ്യോഗസ്ഥര്‍ മാഹിയിലെ കടകളില്‍ കയറി വ്യാപാരികളെ അനാവശ്യമായി ദ്രോഹിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. ബുധനാഴ്ച വ്യാപാര ഹര്‍ത്താല്‍ നടത്തുമെന്ന് മാഹി മേഖല വ്യാപാരി വ്യവസായി ഏകോപന സമിതി ചെയര്‍മാന്‍ കെ.കെ.അനില്‍കുമാര്‍ അറിയിച്ചു. ഹോട്ടലുകള്‍ക്കും ബെയ്ക്കറികള്‍ക്കും ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ക്കും ഹര്‍ത്താല്‍ ബാധകമാണ്. പെട്രോള്‍ പമ്പുകളും മദ്യഷാപ്പുകളും സാധാരണ പോലെ പ്രവര്‍ത്തിക്കും