ഇരിട്ടി മേഖലയിലെ ക്ഷേത്രങ്ങളിൽ തിരുവാതിര ആഘോഷിച്ചു

ഇരിട്ടി മേഖലയിലെ ക്ഷേത്രങ്ങളിൽ തിരുവാതിര ആഘോഷിച്ചു

 
ഇരിട്ടി: ഇരിട്ടി മേഖലയിലെ പ്രധാന ശിവക്ഷേത്രങ്ങളിലും ദേവീക്ഷേത്രങ്ങളിലും ധനുമാസത്തിലെ തിരുവാതിര ആഘോഷം നടന്നു. കിഴൂർ മഹാദേവക്ഷേത്രം, കൈരാതി കിരാത ക്ഷേത്രം, തന്തോട് ചോംകുന്ന് ശിവക്ഷേത്രം, കീഴൂർ വൈരീഘാതകൻ ക്ഷേത്രം എന്നിവിടങ്ങളിൽ വിശേഷാൽ പൂജകൾക്കൊപ്പം ലളിതാസഹസ്രനാമാർച്ചന, ചുറ്റുവിളക്ക് , നിറമാല എന്നിവ നടന്നു. ദീപാരാധനക്ക്  ശേഷം വിവിധ പ്രാദേശിക വനിതാ സംഘങ്ങൾ  അവതരിപ്പിച്ച തിരുവാതിരകളിയും നടന്നു. തുടർന്ന് തിരുവാതിരനാളിലെ പ്രധാന പ്രസാദമായ എട്ടങ്ങാടിപ്പുഴുക്ക് വിതരണവും നടന്നു.