ഇരിട്ടി: സിറ്റി ലയണ്‍സ് ക്ലബ് എന്ന പേരില്‍ ഇരിട്ടിയില്‍ പുതിയ ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.പി. സുധീര്‍ ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ ക്ലബ് പ്രസിഡന്റ് കെ.എ. തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഗവര്‍ണര്‍ ഡോ.സുചിത്ര സുധീര്‍, വൈസ് ഗവര്‍ണര്‍ ടി.കെ. രജീഷ്, കാബിനറ്റ് സെക്രട്ടറി എം. ബാലകൃഷ്ണന്‍, കെ.എ. കുഞ്ഞികൃഷ്ണന്‍, പ്രകാശന്‍ കാണി, കെ.വി. പ്രസാദ്, ഇ. അനിരുദ്ധന്‍, കെ. സുരേഷ് ബാബു, ശ്രീജ, ഒ. വിജേഷ്, ഡോ.ജി. ശിവരാമകൃഷ്ണന്‍, പി.കെ. ആന്റണി, എന്‍.കെ. ബിജു എന്നിവര്‍ സംസാരിച്ചു.
കേര വിദ്യാഹരിതം, വയോജന അമൃത്, സര്‍ക്കാരുമായി കൈകോര്‍ത്ത് ലഹരി മുക്ത ബോധവല്‍ക്കരണം, ഇന്റര്‍ ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം തുടങ്ങി വിവിധ പദ്ധതികളും പ്രഖ്യാപിച്ചു.
ഭാരവാഹികള്‍ : പി.കെ. ആന്റണി (പ്രസിഡന്റ്), പി. മനോജ് കുമാര്‍, വിനോദ് ഗോകുലം, കെ. വിന്‍സന്‍ കുര്യന്‍ (വൈസ് പ്രസിഡന്റുമാര്‍), എന്‍.കെ. ബിജു (സെക്രട്ടറി), ഒ. പുഷ്പരാജന്‍ (ജോ. സെക്രട്ടറി), ടി.എസ്. സജുനന്‍ (ട്രഷറര്‍).