ഇരിട്ടി താലൂക്ക് ആശുപത്രിക്കു മുന്നിൽ സ്ഥാപിച്ച ഹൈമറ്റ്സ് ലൈറ്റിന്റെ ഉദ്‌ഘാടനം കെ. സുധാകരൻ എം പി ചെയ്തു

ഇരിട്ടി താലൂക്ക് ആശുപത്രിക്കു മുന്നിൽ സ്ഥാപിച്ച  ഹൈമറ്റ്സ് ലൈറ്റിന്റെ ഉദ്‌ഘാടനം കെ.  സുധാകരൻ എം പി ചെയ്തു 

ഇരിട്ടി: കെ. സുധാകരൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5.45 ലക്ഷം രൂപ ഉപയോഗിച്ച് ഇരിട്ടി താലൂക്ക് ആശുപത്രിക്കു മുന്നിൽ സ്ഥാപിച്ച  ഹൈമറ്റ്സ് ലൈറ്റിന്റെ ഉദ്‌ഘാടനം കെ.  സുധാകരൻ എം പി  നിർവഹിച്ചു. സണ്ണി ജോസഫ് എം എൽ എ  അദ്ധ്യക്ഷനായി. നഗരസഭ ചെയർ പേഴ്സൺ കെ. ശീലത, വൈസ്ചെയർമാൻ പി.പി.  ഉസ്മാൻ, വാർഡ് കൗൺസിലർ കെ. നന്ദനൻ,  ആശുപത്രി സൂപ്രണ്ട് ഡോ.രാജേഷ്, ഡോ. ആൻറോ വർഗ്ഗീസ് എന്നിവർ സംസാരിച്ചു.