കണ്ണൂരില്‍ കാപ്പ തടവുകാര്‍ ഏറ്റുമുട്ടി, അടി തുടങ്ങിയത് വിയ്യൂരില്‍ നിന്നെത്തിച്ച തടവുകാര്‍കണ്ണൂരില്‍ കാപ്പ തടവുകാര്‍ ഏറ്റുമുട്ടി, അടി തുടങ്ങിയത് വിയ്യൂരില്‍ നിന്നെത്തിച്ച തടവുകാര്‍


കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കണ്ണൂരില്‍ എത്തിച്ച തടവുകാരാണ് സംഘർഷത്തിന് തുടക്കമിട്ടത്. കണ്ണൂരിലെ തടവുകാരനായ തൃശൂർ സ്വദേശി പ്രമോദിനെ സംഘം ആക്രമിക്കുകയായിരുന്നു. ലാലു, ബിജു, അമൽ, അനൂപ് എന്നിവർ ചേർന്നാണ് അക്രമം നടത്തിയത്. ജയിലിലെ ഒന്നാം ബ്ലോക്കിലായിരുന്നു സംഘർഷം.