നയപ്രഖ്യാപനം നടത്തി വിദ്യാർത്ഥികൾ, ശ്രദ്ധേയമായിമഹാത്മാ ഗാന്ധി കോളേജിലെ സംസ്ഥാനതല മോഡൽ പാർലമെന്റ്

നയപ്രഖ്യാപനം നടത്തി വിദ്യാർത്ഥികൾ,   ശ്രദ്ധേയമായിമഹാത്മാ ഗാന്ധി കോളേജിലെ സംസ്ഥാനതല മോഡൽ പാർലമെന്റ്

 
ഇരിട്ടി:  മഹാത്മാ ഗാന്ധി കോളേജിൽ സംസ്ഥാനതല മോഡൽ പാർലമെന്റ് മത്സരം നടത്തി.  ഫോറം ഫോർ ഡമോക്രസി ആന്റ് സോഷ്യൽ ജസ്റ്റിസ് എംജി കോളേജ് എൻഎസ്എസ് യൂണിറ്റുമായി ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്. എംഎൽഎ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റിന്റെ നയപ്രഖ്യാപനത്തോടെയാണ് മോഡൽ പാർലമെന്റിന് തുടക്കമായത്. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞക്കു ശേഷം പി.ടി. തോമസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ചോദ്യോത്തര വേളയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മന്ത്രിമാർ മറുപടി നൽകി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും രണ്ട് നിയമങ്ങൾ പാസാക്കി സഭ പിരിഞ്ഞു. അൻപതു വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. മികച്ച രീതിയിലാണ് വിദ്യാർത്ഥികൾ മോഡൽ പാർലമെന്റ് അവതരിപ്പിച്ചതെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. കോളജ് പ്രിൻസിപ്പൽ ഡോ. ഷിജോ എം ജോസഫ് അധ്യക്ഷനായി. മാനേജർ സി.വി. ജോസഫ്, അസിസ്റ്റന്റ് പ്രൊഫസർമാരായ സെബിൻ ജോർജ്, ഇ. രജീഷ്, യൂണിയൻ ചെയർമാൻ ശ്രാവൺ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.