'ഒപ്പരം' വാട്സാപ്പ് കൂട്ടായ്മ കണ്ണൂർ -ഇരിട്ടി - വീരാജ് പേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ലക്ഷ്മി ബസ് ജീവനക്കാരെ ആദരിച്ചു

'ഒപ്പരം' വാട്സാപ്പ് കൂട്ടായ്മ കണ്ണൂർ -ഇരിട്ടി - വീരാജ് പേട്ട റൂട്ടിൽ സർവീസ് നടത്തുന്ന  ലക്ഷ്മി ബസ് ജീവനക്കാരെ ആദരിച്ചു


മട്ടന്നൂർ: കണ്ണൂർ - വിരാജ്പേട്ട-കുട്ട റൂട്ടിൽ 53 വർഷമായി സർവീസ് നടത്തുന്ന ലക്ഷ്മി ബസിന്‌ 'ഒപ്പരം' വാട്സാപ്പ് കൂട്ടായ്മ നേതൃത്വത്തിൽ ആദരം നൽകി. മട്ടന്നൂർ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ലക്ഷ്മി ബസിൽ ജോലി ചെയ്ത പന്ത്രണ്ട് ജീവനക്കാരെയും ഉടമയെയും ആദരിച്ചു.

നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് ഉദ്ഘാടനം ചെയ്തു. സന്തോഷ്‌ മാവില അധ്യക്ഷനായി. മട്ടന്നൂർ എസ്.ഐ കെ.വി ഉമേശൻ ഉപഹാരം നൽകി. ബസ് ഉടമയ്ക്കായി സുജിന സനിൽ ഉപഹാരം ഏറ്റുവാങ്ങി. നന്ദാത്മജൻ കോതേരി, വി.എ തുളസീദാസ്, സനീഷ് ചാലോട്, സന്തോഷ്‌ കാക്കാരി, സതീഷ് പാലയോട്, രതീഷ് ചന്ദ്ര, രാധാകൃഷ്ണൻ കാനാട്, വിനോദ് എടത്തിൽ, ശരത് കുമ്മാനം, ബാവ മട്ടന്നൂർ, പ്രമോദ് യുവർ ഓൺ എന്നിവർ നേതൃത്വം നൽകി.