മാമോദീസാ വിരുന്നിലെ ഭക്ഷ്യവിഷബാധ; കാറ്ററിംഗ് സ്ഥാപനത്തിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മാമോദീസാ വിരുന്നിലെ ഭക്ഷ്യവിഷബാധ; കാറ്ററിംഗ് സ്ഥാപനത്തിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു


പത്തനംതിട്ട മല്ലപ്പള്ളിയില്‍ മാമോദീസാ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ കാറ്ററിംഗ് സ്ഥാപനത്തിനെതിരെ നടപടി. പരിപാടിക്ക് ഭക്ഷണം പാകം ചെയ്ത് എത്തിച്ച ചെങ്ങന്നൂരിലെ ഓവൻ ഫ്രഷ് എന്ന കാറ്ററിംഗ് സ്ഥാപനത്തിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ ജില്ല ആരോഗ്യ വിഭാഗം നടത്തിയ പരിശോധനക്ക് പിന്നാലെയാണ് നടപടി. കൂടുതല്‍ പരിശോധനകള്‍ക്കായി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം അവസാനിക്കുന്നത് വരെ സസ്പെൻഷൻ നടപടി നിലനിൽക്കും.

സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്ക് ആരോഗ്യമന്ത്രി  നിര്‍ദേശം നല്‍കിയിരുന്നു.വ്യാഴാഴ്ച  മല്ലപ്പള്ളി സെന്റ് തോമസ് പള്ളിയിലാണ് മാമോദീസ ചടങ്ങുകള്‍ നടന്നത്.