തലശ്ശേരിയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

- : തലശ്ശേരിയിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദിനെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയതോടെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുക്കയായിരുന്നു.
അധ്യാപകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പള്ളിക്കമ്മിറ്റിയെ അറിയിച്ച ശേഷമാണ് ബന്ധുക്കൾ പരാതി നൽകിയിത്.പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. ചോദ്യം ചെയ്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.