കേരളത്തിന്‍റെ സുന്ദരിയായി ലിസ് ജയ്മോൻ ജേക്കബ്; മിസ് കേരള തിളക്കത്തിൽ കോട്ടയവും ബിസിഎം കോളജും

കേരളത്തിന്‍റെ സുന്ദരിയായി ലിസ്  ജയ്മോൻ ജേക്കബ്; മിസ് കേരള തിളക്കത്തിൽ  കോട്ടയവും ബിസിഎം കോളജുംകോ​​ട്ട​​യം:​ മി​​സ് കേ​​ര​​ള തി​​ള​​ക്ക​​ത്തി​​ൽ കോ​​ട്ട​​യ​​വും ബി​​സി​​എം കോ​​ള​​ജും. കൊ​​ച്ചി​​യി​​ൽ ന​​ട​​ന്ന മി​​സ് കേ​​ര​​ള മ​​ത്സ​​ര​​ത്തി​​ൽ മി​​സ് കേ​​ര​​ള​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ലി​​സ് ജ​​യ്മോ​​ൻ ജേ​​ക്ക​​ബ് കൈ​​പ്പു​​ഴ സ്വ​​ദേ​​ശി​​യും ബി​​സി​​എം കോ​​ള​​ജി​​ലെ പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി​​നി​​യു​​മാ​​ണ്.

കൈ​​പ്പു​​ഴ വ​​ഞ്ചി​​പ്പു​​ര​​യ്ക്ക​​ൽ ജ​​യ്മോ​​ന്‍റെ​​യും സി​​മി ജോ​​ൺ ക​​രി​​ന്പി​​ലി​​ന്‍റെ​​യും മ​​ക​​ളാ​​ണ്. 2019-22 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ൽ ബി​​സി​​എം കോ​​ള​​ജി​​ൽ​നി​​ന്ന് ഉ​​യ​​ർ​​ന്ന മാ​​ർ​​ക്കോ​​ടെ ഇം​​ഗ്ലീ​​ഷ് ബി​​രു​​ദം നേ​​ടി​​യ ലി​​സ് ജ​​യ്മോ​​ൻ ഡി​​ബേ​​റ്റ്, ആ​ങ്ക​​റിം​​ഗ്, ഡ്രാ​​മ, ഫോ​​ട്ടോ​​ഗ്ര​​ഫി മേ​​ഖ​​ല​​ക​​ളി​​ൽ കോ​​ള​​ജി​​ൽ സ​​ജീ​​വ​​മാ​​യി​​രു​​ന്നു.

എ​​ൻ​​സി​​സി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള യൂ​​ത്ത് എ​​ക്സ്ചേ​​ഞ്ച് പ്രോ​​ഗ്രാ​​മി​​ലൂ​​ടെ വി​​ദേ​​ശ പ​​ര്യ​​ട​​ന​​ത്തി​​നു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു. ജേ​​ക്ക​​ബ്, സ​​നാ, യാ​​റാ, യോ​​ഹാ​​ൻ എ​​ന്ന​​വ​​രാ​​ണ് സ​​ഹോ​​ദ​​ര​​ങ്ങ​​ൾ.

ഫൈ​ന​ലി​ല്‍ മൂ​ന്ന് റൗ​ണ്ടു​ക​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. സാ​രി റൗ​ണ്ട് വി​ത്ത് ഇ​ന്‍​ട്ര​ഡ​ക്ഷ​ന്‍, ഇ​ന്‍​ഡോ- വെ​സ്‌​റ്റേ​ണ്‍ കോ​സ്റ്റി​യൂ​മി​ല്‍ ക്വ​സ്റ്റി​യ​ന്‍ റൗ​ണ്ട്, ഗൗ​ണ്‍ വി​ത്ത് കോ​മ​ണ്‍ ക്വ​സ്റ്റി​യ​ന്‍ റൗ​ണ്ട് എ​ന്നി​വ​യാ​ണ് ഫൈ​ന​ലി​ലെ റൗ​ണ്ടു​ക​ള്‍.ഏഴു ദി​വ​സത്തെ പ​രി​ശീ​ലനത്തിനു ശേഷമാണ് മത്സരാർഥി കൾ വേ​ദി​യി​ലെ​ത്തുക.