ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ ഓൾഡ് സ്റ്റുഡൻ്റ് അസോ. യോഗം ഏഴിന്

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ ഓൾഡ് സ്റ്റുഡൻ്റ് അസോ. യോഗം ഏഴിന്  
ഇരിട്ടി:1956 ൽ സ്ഥാപിതമായ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ  ആദ്യ ബാച്ചിലെ വിദ്യാർത്ഥി കൾ മുതൽ 2022 മാർച്ച് 31 വരെയുള്ള പൂർവ്വ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നിലവിലുള്ള  പൂർവ്വ വിദ്യാർത്ഥി സംഘടന ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളുടെയും യോഗം ഏഴിന്   വൈകിട്ട് 2.30 ന് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ചേരും. പി ടി എ, ഓൾഡ് സ്റ്റുഡൻ്റ് അസോസി യേഷൻ എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.