സോഫ്ട്വേര്‍ എന്‍ജിനീയറായ തേജസ്വിനി ആണ് മരിച്ചത്. ഇവരുടെ രണ്ടര വയസ്സുള്ള മകന് വിഹാന് ആണ് മരിച്ച മറ്റൊരാള്‍. ഭര്‍ത്താവ് ലോഹിത് കുമാറിനെയും മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഹാന്റെ ഇരട്ട സഹോദരിയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.

ബംഗലൂരു: ബംഗലൂരു മെട്രോയുടെ നിര്‍മ്മാണത്തിലിരുന്ന തൂണ് തകര്‍ന്നുവീണ് അമ്മയും മകനും മരിച്ചു. യുവതിയുടെ ഭര്‍ത്താവിനും മകള്‍ക്കും പരിക്കേറ്റു. തൂണിന് അടിയിലുള്ള റോഡിലൂടെ കുടുംബം ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം.
മരിച്ച യുവതിയുടെ പേര് തേജസ്വിനി എന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സോഫ്ട്വേര്‍ എന്‍ജിനീയറായ ഇവര്‍ക്ക് 28 വയസ്സാണ്. ഇവരുടെ രണ്ടര വയസ്സുള്ള മകന് വിഹാന് ആണ് മരിച്ച മറ്റൊരാള്‍. ഭര്‍ത്താവ് ലോഹിത് കുമാറിനെയും മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഹാന്റെ ഇരട്ട സഹോദരിയാണ് പരിക്കേറ്റിരിക്കുന്നത്.
പരിക്കേറ്റ കുടുംബത്തെ ഉടന്‍തന്നെ അള്ട്ടിയൂസ് മള്ട്ടിസ്പെഷ്യാലിറ്റിആശുപത്രിയില് പ്രവേശിപ്പിച്ചുവെങ്കിലും തേജസ്വിനിയും വിഹാനും മരണമടഞ്ഞു. വിഹാന്റെ നെഞ്ചിനാണ് ഗുരുതരമായി പരിക്കേറ്റത്. തേജസ്വിനിയുടെ തലയ്ക്കായിരുന്നു് പരിക്ക്. ഹൊരമാവ് സ്വദേശികളാണ് കുടുംബം.
ഈസ്റ്റ് ബംഗലൂരുവിലെ ഔട്ടര്‍ റിങ് റോഡിലാണ് രാവിലെ 10.45 ഓടെ അപകടമുണ്ടായത്. കെആര്‍പുരം- എയര്‍പോര്‍ട്ട് ലൈനിലെ 38.44 കിലോമീറ്റര്‍ വരുന്ന നമ്മ മെട്രോയുടെ 218ാമത്തെ തൂണാണ് തകര്‍ന്നത്. ടണ്‍ കണക്കിന് ഭാരമുള്ള തൂണ് എച്ച്ബിആര്‍ ലേഔട്ടിലെ തിരക്കേറിയ റോഡിലേക്ക് പതിക്കുകയായിരുന്നു.
കുടുംബത്തിന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും അറിയിച്ചു