തപാൽ ജീവനക്കാരുടെ ദ്വിദിന ഉപവാസ സത്യഗ്രഹം തുടങ്ങി
കണ്ണൂർ: തപാൽ വകുപ്പിലെ താൽക്കാലിക -സ്ഥിരം ഒഴിവുകളിൽ പകരം ജീവനക്കാരെ അനുവദിക്കുക, തപാൽ - ആർ.എം.എസ്. ഓഫീസുകളും സെക്ഷനുകളും അടച്ചുപൂട്ടുന്ന നയം ഉപേക്ഷിക്കുക, നെറ്റ് വർക്ക് സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ 11 ഇന അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എഫ്.പി.ഇ - എഫ് എൻ.പി.ഒ. തപാൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ ദ്വിദിന ഉപവാസ സത്യഗ്രഹം നടത്തി. സമരം യുത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.എൻ.എഫ്.പി.ഇ. ജില്ലാ സെക്രട്ടറി അനു കവിണിശ്ശേരി അധ്യക്ഷത വഹിച്ചു. സംയുക്ത സമരസമിതി ജില്ലാ ചെയർമാൻ വി.പി.ചന്ദ്രപ്രകാശ്,സംസ്ഥാന ട്രഷറർ പി.മോഹനൻ, എഫ്.എൻ.പി.ഒ. സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് പി. പ്രേമദാസൻ , കരിപ്പാൽ സുരേന്ദ്രൻ, ബി.പി. രമേശൻ,പി.വി.ഗോപി, കെ.വി.വേണു ഗോപാലൻ,കെ.സുനിൽകുമാർ,പി.മനോഹരൻ എന്നിവർ പ്രസംഗിച്ചു. സമരസമിതി നേതാക്കളായ എ.പി.സുജികുമാർ, ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, ദിനു മൊട്ടമ്മൽ, കെ.ഷിജു എന്നിവർ ഉപവാസമനുഷ്ഠിച്ചു. വെള്ളിയാഴ്ച ഉപവാസ സമരത്തിന്റെ സമാപനം സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി കെ. അശോകൻ ഉദ്ഘാടനം ചെയ്യും.