കർഷകരെ കുടിയിറക്കാനുള്ള ഓരോ അടയാളപ്പെടുത്തലിനും കെ റെയിലിന്റെ ഗതി വരും - കെ.സുധാകരൻ

കർഷകരെ കുടിയിറക്കാനുള്ള ഓരോ  അടയാളപ്പെടുത്തലിനും കെ റെയിലിന്റെ ഗതി വരും - കെ.സുധാകരൻ


ഇരിട്ടി: കരുതൽ മേഖലയുടെ  പേരിൽ കർഷകനെ കൃഷിഭൂമിയിൽ നിന്നും കുടിയിറക്കാനുള്ള ഓരോ അടയാളപ്പെടുത്തലിനും കെ റെയിലിന്റെ ഗതിയായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകൻ എം.പി പറഞ്ഞു.കർഷകരുടെ താല്പര്യങ്ങൾ ഹനിച്ചുകൊണ്ട് നാടിന്റെ പ്രശ്‌നങ്ങളോട് നീതി പുലർത്താതെ പോയാൽ അതിനെ തടയും. അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിലെ അടയാളപ്പെടുത്തലുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ ഭൂമിയിൽ  കടന്നുകയറി ആളുകൾ അളക്കാൻ വന്നതും പോയതും ഒന്നും അറിയാത്ത വിധം അന്ധകാരത്തിലാണ് പിണറായി സർക്കാർ.കർഷകരുടെ താൽപര്യങ്ങൾ ഹനിച്ചുകൊണ്ട് നാടിന്റെ  പ്രശ്‌നങ്ങളോട് നീതി പുലർത്താതെ പോയാൽ അതിനെ ഏതറ്റം വരെയായാലും തടയുമെന്നും  അദ്ദേഹം പറഞ്ഞു.