അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഷോക്കേറ്റ് മരിച്ചു

അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഷോക്കേറ്റ് മരിച്ചു


റിയാദ്: സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി ഷോക്കേറ്റ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒലിപ്പുഴ പെരുവക്കാട് സ്വദേശി ഷാഫി പാലത്തിങ്ങല്‍ (45) ആണ് മരിച്ചത്. പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

22 വര്‍ഷമായി പ്രവാസിയായിരുന്ന ഷാഫി, സൗദി അറേബ്യയിലെ ജിദ്ദയിലെ കന്ദറയില്‍ എ.സി മെക്കാനിക്കായി ജോലി ചെയ്‍തുവരികയായിരുന്നു. നാല് മാസങ്ങള്‍ക്ക് മുമ്പാണ് അവധിക്ക് നാട്ടില്‍ പോയത്. അടുത്തമാസം നാലിന് തിരികെ ജിദ്ദയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു അപകട മരണം സംഭവിച്ചത്