വൈകിയെത്തിയ വിദ്യാര്‍ത്ഥികളെ സ്‌കൂളിന് പുറത്താക്കി സ്‌കൂള്‍ അധികൃതര്‍ ഗേറ്റടച്ചു

വൈകിയെത്തിയ വിദ്യാര്‍ത്ഥികളെ സ്‌കൂളിന് പുറത്താക്കി സ്‌കൂള്‍ അധികൃതര്‍ ഗേറ്റടച്ചു

വൈകിയെത്തിയ വിദ്യാര്‍ത്ഥികളെ സ്‌കൂളിന് പുറത്താക്കി സ്‌കൂള്‍ അധികൃതര്‍ ഗേറ്റടച്ചു. രക്ഷിതാക്കളെത്തി സ്‌കൂള്‍ പ്രിന്‍സിപ്പളുമായി ചര്‍ച്ച നടത്തി, വൈകി വരുന്നവരുടെ രജിസ്റ്ററില്‍ പേര്‍ എഴുതിച്ച ശേഷം കുട്ടികളെ സ്‌കൂളിന് ഉള്ളിലേക്ക് കയറ്റി സ്‌കൂള്‍ അധികൃതര്‍. ആലപ്പുഴ എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലെ ഇരുപത്തിയഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഒരു മണിക്കൂറിലേറെ സമയം സ്‌കൂള്‍ അധികൃതരുടെ ക്രൂരതയെ തുടര്‍ന്ന് നടുറോഡില്‍ നില്‍ക്കേണ്ടി വന്നത്.

ഇന്ന് രാവിലെ എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലാണ് സംഭവമുണ്ടായത്. 25 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് വൈകിയെത്തിയതിനാല്‍ സ്‌കൂളിനുള്ളിലേക്ക് കയറാനാകാതെ റോഡില്‍ നില്‍ക്കേണ്ടി വന്നത്. ബസ് വൈകിയതിനാലാണ് സ്‌കൂളില്‍ സമയത്ത് എത്താല്‍ സാധിക്കാതിരുന്നതെന്നാണ് കുട്ടികള്‍ പറഞ്ഞത്. അഞ്ച് മിനിറ്റ് മാത്രം വൈകിയെത്തിയതിനാണ് കുട്ടികളോട് ക്രൂരതയെന്ന് വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളും പറഞ്ഞു.