വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂളിൽവിജയകരമായി അക്ഷരമുറ്റം പദ്ധതി

വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂളിൽ
വിജയകരമായി അക്ഷരമുറ്റം പദ്ധതി 


മട്ടന്നൂർ : വിജയകരമായി നാലാം ഘട്ടത്തിലേക്ക് കടന്ന വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂൾ അക്ഷരമുറ്റം പദ്ധതി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യത്യസ്ത അനുഭവമായി മാറി. വീടുകൾ കേന്ദ്രീകരിച്ചാണ് വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂൾ അക്ഷരമുറ്റം പദ്ധതി നടപ്പിലാക്കി വരുന്നത്. വിദ്യാലയത്തിലെ വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിച്ച് പഠന പ്രവർത്തനങ്ങൾ നൽകുന്ന പരിപാടി അവധി ദിവസങ്ങളിൽ വിദ്യാലയത്തിലെ  വിദ്യാർത്ഥികൾ എത്തുന്ന പെരിയത്തിൽ, ഏളന്നൂർ, കൊട്ടാരം, പറയനാട്, പെരുവാട് , ചാവശ്ശേരി പറമ്പ് എന്നീ സ്ഥലങ്ങളിലാണ് നടപ്പിലാക്കിയത്.കൊട്ടാരത്തിൽ നടന്ന പരിപാടി ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീലത ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ പി ബഷീർ അധ്യക്ഷനായി. എം അബ്ദുറഹ്മാൻ ,കെ കെ ഉസ്മാൻ , സലിം, ഡി അജ്മൽ , പി വി അനുശ്രീ, കെ അർഷ, അതുല്യ,സീനത്ത്, സുമയ്യ,
ശൈമ,കെ റസിയ, സജില, സംഗീത , എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
വിദ്യാലയത്തിൽ 2019 ൽ ആവിശ്കരിച്ച് നടപ്പിൽ വരുത്തിയ പദ്ധതിയാണ് അക്ഷരമുറ്റം. ഇതിനായി തെരെഞ്ഞെടുത്ത എട്ട് കേന്ദ്രങ്ങളിലായാണ് പദ്ധതി തുടർന്ന് വരുന്നത്. വിദ്യാർത്ഥികളെ അവരുടെ മികവിനനുസരിച്ച് ഗ്രൂപ്പുകളാക്കി തിരിച്ച് കൂടുതൽ മികച്ച പഠന പ്രവർത്തനങ്ങൾ നൽകുക എന്നതാണ് ഇതിന്റ ലക്ഷ്യം. അവധി ദിവസങ്ങളിൽ വീടുകൾ കേന്ദ്രികരിച്ചാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.