നാദാപുരം മേഖലയില്‍ അഞ്ചാം പനി പടരുന്നു. ഇതുവരെ ഇരുപത്തിനാലു പേര്‍ക്കാണ് രോഗം ബാധിച്ചത്.
നാദാപുരം പഞ്ചായത്തില്‍ മാത്രം പതിനെട്ട് പേര്‍ക്ക് രോഗ ബാധയുണ്ട്.
പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നതിനിടെ രോഗബാധിതരില്‍ ഉണ്ടായ വര്‍ധനവ് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വാര്‍ഡുകള്‍ തോറും രണ്ട് ദിവസമായി ബോധവത്കരണം പുരോഗമിക്കുകയാണ്