ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ പാർലമെൻ്റ് മത്സരം നടത്തി

ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ പാർലമെൻ്റ് മത്സരം നടത്തിഇരിട്ടി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻ്ററി അഫയേഴ്സ് നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന യൂത്ത് പാർലമെൻ്റ് മത്സരത്തിൻ്റെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ യൂത്ത് പാർലമെൻ്റ് മത്സരം പ്രിൻസിപ്പൽ ഇൻചാർജ് കെ.വി.സുജേഷ് ബാബു   ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട്.ആർ.കെ.ഷൈജു അധ്യക്ഷനായി. പി.ഡി.എസ് .ടി .കോ-ഓർഡിനേറ്റർ വി എസ് മുരളിധരൻ പദ്ധതി വിശദീകരിച്ചു. അധ്യാപകരായ ഷൈനി യോഹന്നാൻ, കെ.ജെ ബിൻസി, ഇ.പി.അനീഷ് കുമാർ, സ്റ്റുഡൻ്റ് കോ ഓർഡിനേറ്റർ പി.എസ്.സായന്ത്, എന്നിവർ സംസാരിച്ചു.
പ്രസിഡണ്ടിൻ്റെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച യൂത്ത് പാർലമെൻ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ, അനുശോചനം, പുതിയ മന്ത്രിമാരെ പരിചയപ്പെടുത്തൽ, അടിയന്തിര പ്രമേയം, ചോദ്യോത്തരവേള, ശ്രദ്ധ ക്ഷണിക്കൽ, നിയമനിർമ്മാണം എന്നീ നടപടി ക്രമങ്ങൾ പൂർത്തികരിച്ചതോടെ അവസാനിച്ചു.