സപ്ലൈകോ സബ്സിഡി വില്‍പ്പന: ഇനി റേഷന്‍ കാര്‍ഡ് നമ്പർ വേണ്ട

സപ്ലൈകോ സബ്സിഡി വില്‍പ്പന: ഇനി റേഷന്‍ കാര്‍ഡ് നമ്പർ വേണ്ട

 



കൊച്ചി: സപ്ലൈകോ ഹൈപ്പർ മാർക്കറ്റുകളിലും പീപ്പിള്സ് ബസാറുകളിലും 2023 ജനുവരി 11 മുതല് സബ്സിഡി നിരക്കില് വില്പ്പന നടത്താന്‍ ബാര്‍കോഡ് സംവിധാനം നടപ്പിലാക്കാന്‍ നിര്‍ദേശം


ബില്ലടിക്കുമ്പോൾ റേഷന് കാർഡ് നമ്പർ ടൈപ്പ് ചെയ്ത് എന്റർ ചെയ്യുന്നതിന് പകരം ബാർകോഡ് സ്കാനർ ഉപയോഗിച്ചു റേഷൻ കാർഡ് നമ്പർ സ്കാൻ ചെയ്ത് മാത്രം എന്റര് ചെയ്യാന് ഔട്ട്ലെറ്റ് മാനെജർമാർക്ക് സപ്ലൈകോ നിര്ദേശം നല്കി. ബാർകോഡ് സ്കാനർ ഉപയോഗിച്ച്‌ കാർഡ് നമ്പർ എന്റർ ചെയ്യുമ്ബോൾ തെറ്റുകള് വരാനുള്ള സാധ്യത കുറയും.


ഫിസിക്കല് റേഷന് കാർഡോ അല്ലെങ്കില് മൊബൈല് ഫോണിലെ ഡിജിലോക്കറില് സൂക്ഷിച്ചിട്ടുള്ള റേഷൻ കാർഡോ, സപ്ലൈകോ ഔട്ട്ലെറ്റുകളില് നിന്ന് സബ്സിഡി സാധനങ്ങള് വാങ്ങുന്നതിനായി ഉപയോക്താക്കള് ഹാജരാക്കണമെന്ന് സപ്ലൈകോ  ചെയർമാനും മാനെജിങ് ഡയറകറ്ററുമായ ഡോക്റ്റർ സഞ്ജീബ് പട്ജോഷി അറിയിച്ചു. 


ഉപയോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ റേഷന് കാര്ഡ് നമ്ബര് എന്റര് ചെയ്ത് സബ്സിഡി ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച്‌ പരാതികള് ഉയര്ന്ന സാഹചര്യത്തിലാണ് സപ്ലൈകോ ബാര്കോഡ് സ്കാന് ചെയ്യുന്നത് സംബന്ധിച്ച നിര്‍ദേശം ഔട്ട്ലെറ്റ് മാനെജര്മാര്ക്ക് നല്കിയിരിക്കുന്നത്.


സപ്ലൈകോ വില്പ്പനശാലകളിലൂടെ 13 ഇനം സാധനങ്ങളാണ് സബ്സിഡി നിരക്കില് വില്പ്പന നടത്തുന്നത്. റേഷന് കാര്ഡുകള് പുസ്തകരൂപത്തില് മാത്രമായിരുന്ന സമയത്ത് സബ്സിഡി സബ്സിഡി വിതരണം സപ്ലൈകോ വില്പ്പനശാലകളില് നിന്ന് അതത് റേഷന് കാര്ഡുകളില് രേഖപ്പെടുത്തി നല്കിയിരുന്നു. എന്നാല് പൊതുവിതരണ വകുപ്പില് നിന്ന് നിലവില് അനുവദിക്കുന്ന റേഷന് കാര്ഡുകള് ലാമിനേറ്റഡ് കാര്ഡ് രൂപത്തില് ഉള്ളതിനാല് സബ്സിഡി സാധനങ്ങള് വാങ്ങുന്നത് കാര്ഡില് രേഖപ്പെടുത്താന് കഴിയില്ല. ഇത് നിരവധി പരാതികള്ക്കും തര്ക്കങ്ങള്ക്കും ഇടയാക്കിയിരുന്നു. ഇത്തരം പരാതികള് ഒരു പരിധി വരെ ഒഴിവാക്കാന് കാര്ഡ് നമ്ബര് സ്കാന് ചെയ്യുന്നതിലൂടെ കഴിയും. സപ്ലൈകോ സൂപ്പര്മാര്ക്കറ്റുകളിലും മാവേലി സൂപ്പര് സ്റ്റോറുകളിലും വരും ദിവസങ്ങളില് ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.