അഞ്ജു ശ്രീപാര്‍വ്വതിയുടെ മരണം ആത്മഹത്യയെന്ന് പോലീസ് ; പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി

അഞ്ജു ശ്രീപാര്‍വ്വതിയുടെ മരണം ആത്മഹത്യയെന്ന് പോലീസ് ; പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി


കാസര്‍ഗോഡ്: അഞ്ജു ശ്രീപാര്‍വ്വതിയുടെ മരണം ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. അഞ്ജുവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. താന്‍ മാനസീക സംഘര്‍ഷത്തിലാണ് എന്ന് അഞ്ജു എഴുതിയ കുറിപ്പാണ് കിട്ടിയിരിക്കുന്നത്.

നേരത്തേ ഭക്ഷ്യവിഷബാധയെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി മരിച്ചതെന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍. എന്നാല്‍ 19 കാരിയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നായിരുന്നു മരണമെന്ന് കണ്ടെത്തിയിരുന്നു.

എന്തു വിഷമാണ് ഉള്ളില്‍ ചെന്നത് എന്നറിയാനുള്ള രാസപരിശോധനയുടെ ഫലം കാത്തിരിക്കുകയാണ് പോലീസ്. പെണ്‍കുട്ടി മാനസീക സമ്മര്‍ദ്ദത്തിലായിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ നിന്നും പോലീസിന് കിട്ടിയിരുന്നതായിട്ടാണ് വിവരം.

കോഴിക്കോട്ടെ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് കൂടി വന്ന ശേഷമാകും പോലീസിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുക. ഇത് എത്രയും പെട്ടെന്ന് കിട്ടാനുള്ള നീക്കത്തിലാണ് പോലീസ്