നിക്ഷേപ തട്ടിപ്പ് ; സ്ഥാപനം പൂട്ടിച്ചു

നിക്ഷേപ തട്ടിപ്പ് ; സ്ഥാപനം പൂട്ടിച്ചു


കുണ്ടംകുഴി. കോടികളുടെ നിക്ഷേപ തട്ടിപ്പ് സ്ഥാപനം കോൺഗ്രസ് നേതൃത്വത്തിൽ മാർച്ച് നടത്തി സ്ഥാപനം പൂട്ടിച്ചു. കുണ്ടംകുഴി ടൗണിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് നിധി സ്ഥാപനത്തിലേക്കാണ് കോൺഗ്രസ് ബേഡകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ മാർച്ച് നടത്തിയത്.സ്ഥാപനത്തിന്കനത്ത പോലീസ് കാവൽ ഉണ്ടായിരുന്നു പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും ആദൂർ സ്റ്റേഷൻ ഇൻസ്പെക്ടർ, അമ്പലത്തറ സ്റ്റേഷൻ ഇൻസ്പെക്ടർ, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘം എന്നിവരടങ്ങിയ പോലീസ് പ്രവർത്തകരെ തടഞ്ഞു .പ്രവർത്തകർസ്ഥാപനം അടച്ചു പൂട്ടിച്ചു.