താമരശ്ശേരി ചുരത്തില്‍ അഭിഭാഷകന് വെട്ടേറ്റു

താമരശ്ശേരി ചുരത്തില്‍ അഭിഭാഷകന് വെട്ടേറ്റു


കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അഭിഭാഷകന് വെട്ടേറ്റു. വയനാട് കല്‍പ്പറ്റ മണിയംകോട് സാകേത് വീട്ടില്‍ ദിനേശ് കുമാറിന്റെ മകന്‍ സച്ചിനാണ് വെട്ടേറ്റത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സച്ചിനെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

ദേഹമാസകലം വെട്ടേറ്റ സച്ചിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് അഭിഭാഷകനായി ജോലി ചെയ്യന്ന സച്ചിനോടുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.