വാന്‍ തലകീഴായി മറിഞ്ഞു

വാന്‍ തലകീഴായി മറിഞ്ഞു

നീലേശ്വരം: ദേശീയപാതയില്‍ കരുവാച്ചേരി വളവില്‍ സാധനങ്ങളുമായി വരികയായിരുന്ന വാന്‍ തലകീഴായി മറിഞ്ഞ് ക്ലീനര്‍ക്ക് പരിക്കേറ്റു. ഭാഗ്യം കൊണ്ട് വന്‍ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ തളിപ്പറമ്പില്‍ നിന്നും നീലേശ്വരത്തെ ഫാന്‍സി കടകളിലേക്ക് സാധനങ്ങളുമായി വരികയായിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത് . വാനിന്റെ ക്ലീനര്‍ തളിപ്പറമ്പ് സ്വദേശി ബാലകൃഷ്ണന്‍(48)നാണ് പരിക്കേറ്റത്. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എതിരെവരികയായിരുന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വാന്‍ വെട്ടിച്ചപ്പോള്‍ റോഡരികിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടം കണ്ടയുടന്‍ ഓടിയെത്തിയ നാട്ടുകാരാണ് വാനിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറേയും ക്ലീനറേയും രക്ഷപ്പെടുത്തിയത്.
പരിക്കേറ്റ ബാലകൃഷ്ണനെ നീലേശ്വരത്തെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.