ഇരിട്ടി പ്രീമിയർ ലീഗ് ക്രിക്കറ്റ് പോസ്റ്റർ പ്രകാശനം

ഇരിട്ടി പ്രീമിയർ ലീഗ് ക്രിക്കറ്റ് പോസ്റ്റർ പ്രകാശനം

കണ്ണൂർ: ഇരിട്ടി യുണൈറ്റഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇരിട്ടി പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് മൂന്നാംസീസണിന്റെ പോസ്റ്റർ പ്രകാശനം മേയർ ടി.ഒ. മോഹനൻ നിർവഹിച്ചു. യുണൈറ്റഡ് ഭാരവാഹികളായ മുഹമ്മദലി കണിയാറക്കൽ, സജീർ ഇരിട്ടി, കെ.വി.റഷീദ്, ടി.ഖാലിദ്, പി.പി.ഫിറോസ്, ടൂർണമെന്റ് കോ ഓർഡിനേറ്റർ ഗോപൻ മട്ടന്നൂർ എന്നിവർ പങ്കെടുത്തു.

ഫെബ്രുവരി 24, 25, 26 തീയതികളിലാണ് ടൂർണമെന്റ്. രജിസ്ട്രേഷൻ 15 മുതലാണ്. കളിക്കാരുടെ ലേലം ഫെബ്രുവരി ആദ്യവാരം നടക്കും.

ടൂർണമെന്റിൽ ഒന്നാമതെത്തുന്ന ടീമിന് ഇരിട്ടി സ്കൈ ഗോൾഡ് നൽകുന്ന 80,000 രൂപയും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ട്രോഫിയും റണ്ണേഴ്സ് അപ്പാകുന്ന ടീമിന് ചള്ളിന്റകത്ത് മുഹമ്മദലി ഹാജി സ്മാരക ട്രസ്റ്റ് നൽകുന്ന 50,000 രൂപ ചള്ളിന്റകത്ത് ഷാനിഫ് സ്മാരക ട്രോഫിയും നൽകുമെന്ന് സംഘാടകർ അറിയിച്ചു