ബി ജെ പി ത്രിദിന പദയാത്രക്ക് തുടക്കമായി

ബി ജെ പി ത്രിദിന പദയാത്രക്ക് തുടക്കമായി

 
ഇരിട്ടി: പിണറായി സർക്കാരിന്റെ ജനവുരുദ്ധ നയങ്ങൾക്കെതിരേയും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനകൾക്കുമെതിരേ ബി ജെ പി ഇരിട്ടി മണ്ഡലം പ്രസിഡന്റ് നയിക്കുന്ന ത്രിദിന പദയാത്രക്ക് തുടക്കമായി. പദയാത്രയുടെ ഉദ്‌ഘാടനം  വാണിയപ്പാറയിൽ ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് വിജയൻ വട്ടിപ്രം നിർവഹിച്ചു. ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സിക്രട്ടറി ജോസ് എ വൺ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി  സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രൻ ജാഥാക്യാപ്റ്റൻ സത്യൻ കൊമ്മേരിക്ക് പതാക കൈമാറി. സംസ്ഥാന കൗൺസിൽ അംഗം കൂട്ട ജയപ്രകാശ്, ജില്ലാ ജനറൽ സിക്രട്ടറി എം.ആർ. സുരേഷ്, ബിജെപി അയ്യൻകുന്ന് പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് എം.എസ്. ബിജിലാൽ,സി. രജീഷ്, കെ.ജെ. ജിനു എന്നിവർ സംസാരിച്ചു. സി പി എം പ്രവർത്തകനായ വടക്കേടത്ത് ബാലനെ വി.വി. ചന്ദ്രൻ ഷാൾ അണിയിച്ച് ബി ജെ പിയിലേക്ക് സ്വീകരിച്ചു.  
വ്യാഴാഴ്ച രാവിലെ 10 ന് കരിക്കോട്ടക്കരിയിൽ നിന്നും ആരംഭിക്കുന്ന പദയാത്ര  ജില്ലാ ജനറൽ സിക്രട്ടറി എം.ആർ. സുരേഷ് ഉദ്‌ഘാടനം ചെയ്യും. ഈന്തുംകരി, അങ്ങാടിക്കടവ്, ആനപ്പന്തി , മുണ്ടയാംപറമ്പ്‌, എടൂർ, ചീങ്ങാക്കുണ്ടം, കോളിക്കടവ് വഴി യാത്ര വൈകുന്നേരം 5 മണിയോടെ മാടത്തിയിൽ സമാപിക്കും. സമാപന പൊതുയോഗത്തിൽ ഉത്തരമേഖലാ സിക്രട്ടറി കെ.പി. അരുൺ മാസ്റ്റർ സംസാരിക്കും.