പൈതല്‍മലയില്‍ ഭീതി പരത്തുന്നത് പുലി തന്നെ, താറാവിനെ പിടിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍, ജാഗ്രതാ നിര്‍ദേശം

പൈതല്‍മലയില്‍ ഭീതി പരത്തുന്നത് പുലി തന്നെ, താറാവിനെ പിടിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍, ജാഗ്രതാ നിര്‍ദേശം

നടുവിൽ :കണ്ണൂർ പൈതൽ മല കനകക്കുന്നിൽ ഒരു മാസത്തോളമായി ഭീതി പരത്തുന്ന ജീവി പുലിയാണെന്ന് സ്ഥിരീകരണം. പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. കനകക്കുന്ന് മണ്ഡപത്തിൽ പീറ്ററിന്‍റെ താറാവിനെ പുലി കടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്._

നേരത്തെയും വളർത്ത് മൃഗങ്ങളെ ആക്രമിച്ചതിനെ തുടർന്നാണ് ഏത് ജീവിയാണെന്ന് അറിയാൻ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചത്. പുലിയാണെന്ന് സ്ഥിരീകരിച്ചതോടെ പ്രദേശ വാസികളോട് ജാഗ്രത പാലിക്കാൻ വനം വകുപ്പ് നിർദ്ദേശം നൽകി. പുലിയെ കൂട് വച്ച് പിടിച്ച് പ്രദേശത്തെ ഭീതി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.