കേരള പത്ര പ്രവർത്തക അസോ. ക്രിസ്മസ് പുതുവർഷാഘോഷവും അനുമോദന സദസ്സും

കേരള പത്ര പ്രവർത്തക അസോ. 
ക്രിസ്മസ് പുതുവർഷാഘോഷവും അനുമോദന സദസ്സും

ഇരിട്ടി:കേരള പത്ര പ്രവർത്തക അസോസിയേഷൻ
 ഇരിട്ടി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ  സംഘടിപ്പിച്ച ക്രിസ്മസ് പുതുവർഷാഘോഷം
ജില്ലാ പഞ്ചായത്ത് വൈ.പ്രസിഡണ്ട് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു
അസോ. ജില്ലാ പ്രസിഡണ്ട് സി. ബാബു അധ്യക്ഷനായി.
കെ.കെ.രാജീവൻ സ്മാരക മാധ്യമ പുരസ്ക്കാര ജേതാവ് മനോഹരൻ കൈതപ്രത്തിനെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.ഇരിട്ടി പ്രസ് ഫോറം പ്രസിഡണ്ട് സദാനന്ദൻകുയിലൂർ, സെക്രട്ടറി ഉൻമേഷ് പായം,കേരള പത്രപ്രവർത്തക അസോ. ജില്ലാ ജോ. സെക്രട്ടറി സന്തോഷ് കോയിറ്റി, കെ.അബ്ദുള്ള, സതീശൻ മാവില,സന്തോഷ് തുളസിമന്ദിരം, കെ.സാദിഖ്, എന്നിവർ സംസാരിച്ചു