കേരളാതിര്‍ത്തി കടന്ന് അടയാളമിട്ടത് ആര്..? കാറിന് പിറകെ അന്വേഷണം; എത്തുംപിടിയുമില്ലാതെ അധികൃതർ :സമരം ശക്തമാക്കാൻ ഒരുങ്ങി യൂത്ത് കോൺഗ്ഗ്രസ്

കേരളാതിര്‍ത്തി കടന്ന് അടയാളമിട്ടത് ആര്..? കാറിന് പിറകെ അന്വേഷണം; എത്തുംപിടിയുമില്ലാതെ അധികൃതർ :സമരം ശക്തമാക്കാൻ ഒരുങ്ങി യൂത്ത് കോൺഗ്ഗ്രസ്

അയ്യൻക്കുന്ന്: കേരളവും കര്‍ണാടകവും അതിര്‍ത്തി പങ്കിടുന്ന വനമേഖലയോട് ചേര്‍ന്നുള്ള മാക്കൂട്ടം ബ്രഹ്‌മഗിരി വന്യജീവി സങ്കേതത്തോട് അതിരിടുന്ന അയ്യന്‍കുന്ന് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി അടയാളപ്പെടുത്തല്‍ നടത്തിയത് ആരെന്ന് ഇനിയും വ്യക്തമായില്ല.വീടും കൃഷിയിടവും ഉള്‍പ്പെടുന്ന ഏക്കര്‍ കണക്കിന് പ്രദേശമാണ് ഇവിടെ അടയാളപ്പെടുത്തി പോയിരിക്കുന്നത്.വീടും കൃഷിയിടവും ഉള്‍പ്പെടുന്ന ഏക്കര്‍ കണക്കിന് പ്രദേശമാണ് ഇവിടെ അടയാളപ്പെടുത്തി പോയിരിക്കുന്നത്.ബഫര്‍സോണ്‍ ആശങ്കകള്‍ക്കിടെ ആണ് ഈ അടയാളപ്പെടുത്തല്‍.

കര്‍ണാടക വനം വകുപ്പാണ് അടയാളമിട്ടതിന് പിന്നില്‍ എന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ കുടക് ജില്ലാ ഭരണകൂടം ഇക്കാര്യം നിഷേധിച്ചു. ഇതോടെ സംഭവത്തില്‍ ദുരൂഹത ഏറി. കഴിഞ്ഞ മൂന്ന് ദിവസമായി വനം, റവന്യൂ വകുപ്പുകള്‍ പൊലീസുമായി ചേര്‍ന്ന് മേഖലയില്‍ പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ ഒരു തുമ്ബും കിട്ടിയിട്ടില്ല.വനം മന്ത്രിയുടെ നിര്‍ദേശപ്രകാരം ഉത്തരമേഖല സി സി എഫ് കെ എസ് ദീപ, ഡി എഫ് ഒ പി കാര്‍ത്തിക്, കൊട്ടിയൂര്‍ റെയ്ഞ്ചര്‍ സുധീര്‍ നെരോത്ത് എന്നിവര്‍ പരിശോധന നടത്തിയിരുന്നു.

ഇത് കൂടാതെ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം എ ഡി എം കെ കെ ദിവാകരന്‍, ഇരിട്ടി തഹസില്‍ദാര്‍ സി വി പ്രകാശന്‍ എന്നിവരും കരിക്കോട്ടക്കരി സി ഐ പിബി സജീവന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.മാക്കൂട്ടത്തിന് അടുത്ത് കളിതട്ടുംപാറ റോഡിലാണ് ആദ്യം അടയാളപ്പെടുത്തിയത്. അടയാളപ്പെടുത്തിയ പ്രദേശവും കര്‍ണാടകയുടെ ബ്രഹ്‌മഗിരി വന്യജീവി സങ്കേതവും തമ്മില്‍ മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്.

വനമേഖലയോടു ചേര്‍ന്നുള്ള ഒരുകിലോമീറ്റര്‍ ആകാശദൂരം കരുതല്‍മേഖലയായി കണക്കാക്കുമ്ബോള്‍ ഇത് പരിസ്ഥിതി ലോലമേഖലയായി മാറിയേക്കും. അതിനാലാണ് ആശങ്കയേറുന്നത്.ഇത് കൂടാതെ ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസ്, പാലത്തുംകടവ് കെ എസ് ടി പി റോഡ്, ഭാഗങ്ങളിലായി 14 ഇടങ്ങളിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
കൃഷിഭൂമിയും 500-ല്‍ അധികം വീടുകളും ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് ഇവയെല്ലാം. അതിര്‍ത്തിപ്രദേശം എന്ന നിലയിലും വന്യജീവിസങ്കേതത്തോട് ചേര്‍ന്നുള്ള ജനവാസമേഖല എന്ന നിലയിലും ഏറെ പ്രാധാന്യമുള്ള സ്ഥലത്താണ് അടയാളപ്പെടുത്തല്‍ നടന്നിരിക്കുന്നത്.സി സി ടി വി കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇതോടൊപ്പം കഴിഞ്ഞ ദിവസം പാലത്തുംകടവിലും കളിത്തട്ടുംപാറയിലും കണ്ട കാര്‍ ഏതെന്ന് കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. സി സി ടി വിയില്‍ കാര്‍ പതിഞ്ഞെങ്കിലും നമ്ബര്‍ വ്യക്തമായിരുന്നില്ല. അന്നാൽ എത്രയും വേഗം ഒരു പരിഹാരം കാണണമെന്ന് ഇല്ലങ്കിൽ ആക്ഷൻ കമ്മറ്റി രൂപികരിച്ച് ജന പ്രക്ഷോപത്തിലേയ്ക്ക് പോകുമെന്നും സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്നും   യൂത്ത് കോൺഗ്ഗ്രസ് മണ്ഡലം കമ്മറ്റി പറഞ്ഞു ഇല്ലങ്കിൽ സമര പരിപാടികളുമായി രംഗത്ത് ഇറങ്ങുമെന്നും മണ്ഡലം പ്രസിഡണ്ട് ജിതിൻ തോമസ് പറഞ്ഞു , ജില്ല സെക്രട്ടറി കെ എസ് ശ്രീകാന്ത്, മണ്ഡലം വൈസ് പ്രസിഡന്റ് മാരായ സുനീഷ് തോമസ് ,നിധിൻ രാജ്, സെക്രട്ടറിമാരായ ഷിൽ ജോ രണ്ടാംകടവ്, ജോഷി മഞ്ഞപ്പള്ളി,ജിന്റെ പാറയാനിക്കൽ , യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡണ്ട് വിനു കൊച്ചു പുരയ്ക്കൽ, ലിബിൻ ചക്കാലക്കുന്നേൽ,ഷീൻ കൂനങ്കിയിൽ  ,തുടങ്ങിയവർ സംസാരിച്ചു
 .