മൂന്നുവയസുകാരന്‍ പരിഹസിച്ചെന്ന് പറഞ്ഞ് മാതാപിതാക്കളെ ക്രൂരമായി മർദിച്ച മൂന്നു യുവാക്കൾ അറസ്റ്റിൽ

മൂന്നുവയസുകാരന്‍ പരിഹസിച്ചെന്ന് പറഞ്ഞ് മാതാപിതാക്കളെ ക്രൂരമായി മർദിച്ച മൂന്നു യുവാക്കൾ അറസ്റ്റിൽ


  • മുണ്ടക്കയം: മൂന്നു വയസുകാർ പരഹസിച്ചെന്നാരോപിച്ച് മാതാപിതാക്കളെ ക്രൂരമായി മർദിച്ച മൂന്നു യുവാക്കൾ അറസ്റ്റിൽ. മുണ്ടക്കയം സ്വകാര്യ ബസ് സ്റ്റാൻഡിന് മുൻപിലായിരുന്നു സംഭവം. മുണ്ടക്കയം സ്വദേശികളായ ഷാഹുല്‍ റഷീദ്,കെ.ആര്‍.രാജീവ്,കോരുത്തോട് സ്വദേശി അനന്തു പി ശശി എന്നിവരാണ് അറസ്റ്റിലായത്.

യുവതിയുടെ തോളിലിരുന്ന് കുഞ്ഞ് തന്‍റെ അച്ഛനെ ഉച്ചത്തില്‍ വിളിച്ചതു കേട്ട യുവാക്കള്‍ അവരെ പരിഹസിക്കുകയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയായിരുന്നു മൂന്നു പേരും ചേർന്ന് ദമ്പതികളെ മർദിച്ചത്.

Also Read-കാസർഗോഡ് അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തി

കുഞ്ഞിന്റെ അമ്മയുമായി തർക്കിച്ച യുവാക്കള്‍ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തടയാൻ ചെന്ന ഭർത്താവിനെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൂന്നു പേരെയും അറസ്റ്റ് ചെയ്തു.

Also Read-ആട് മോഷ്ടാക്കളെ തേടിയിറങ്ങിയ പൊലീസിന് കിട്ടിയത് പുള്ളിമാനുകളുടെ ഇറച്ചിവില്‍പന നടത്തുന്നവരെ

പ്രതികളില്‍ ഒരാള്‍ക്കെതിരെ പോക്സോ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ടു പേര്‍ക്കെതിരെ ലഹരി മരുന്ന് കൈവശം വച്ചതിനും കേസുണ്ടെന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.