അയ്യപ്പൻകാവിൽ വീട് കുത്തി തുറന്ന് കവർച്ച

അയ്യപ്പൻകാവിൽ  വീട് കുത്തി തുറന്ന് കവർച്ച

കാക്കയങ്ങാട് :വീട് കുത്തി തുറന്ന കവർച്ച. അയ്യപ്പൻ കാ വ് പുഴക്കരയിലെ കുരുക്കൾ വീട്ടിൽ സലാമിന്റെ വീട്ടിലാണ് കവർ നടന്നത്.വീടിൻ്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് 35,000 രൂപയും സ്വർണാഭരണങ്ങളും നിരീക്ഷണ ക്യാമറയുടെ ഡിവിആറും കൊണ്ടുപോയി. വീട്ടില് വീട്ടിടമയും കുടുംബവും സൗദിയിലാണ്. ചെടിക്ക് വെള്ളം നനക്കാൻ എത്തിയവരാണ് വാതിൽ തുറന്നത് കിടക്കുന്നതു കണ്ടത്.തുടർന്ന്  ബന്ധുക്കളെ വിവരം അറിയി ക്കുകയായിരുന്നു. പൂന്തോട്ടത്തിൽ മഴുവും കണ്ടെത്തിയിരിക്കുന്നു. പിറകുവശത്തെ കതകും തുറക്കുവാനുള്ള ശ്രമം ഉണ്ടായി. രണ്ടുവർഷം മുമ്പ് മുൻപ് കാപുങ്കടവ് ഭാഗത്തും ഒരു മോഷണം നടന്നിരുന്നു. കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തണമെന്ന് നാട്ടുകാ രും ബന്ധുക്കളും ആവശ്യപ്പെട്ടു.