മകന്‍ ഷട്ടില്‍ കളിയ്ക്കിടെ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു;വിവരമറിഞ്ഞ മാതാവ് തളര്‍ന്ന് വീണ് മരിച്ചു

മകന്‍ ഷട്ടില്‍ കളിയ്ക്കിടെ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു;വിവരമറിഞ്ഞ മാതാവ് തളര്‍ന്ന് വീണ് മരിച്ചു

  • കോഴിക്കോട് അത്തോളിയില്‍ ഷട്ടില്‍ കളിയ്ക്കിടെ നെഞ്ചുവേദന വന്ന് മകൻ മരിച്ച വിവരമറിഞ്ഞ് അമ്മയും മരിച്ചു. നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ് (45), മാതാവ് നഫീസ (68) എന്നിവരാണ് ശനിയാഴ്ച രാത്രി മൂന്ന് മണിക്കൂറിനിടെ മരിച്ചത്.

ഷട്ടിൽ കളിക്കിടെ നെഞ്ചുവേദന വന്ന ശുഐബിനെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് തളർന്നുവീണ അമ്മ നഫീസ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.