ലിറ്ററിന് ഏഴു രൂപ കുറവ്; കർണാടക സർവീസ് നടത്തുന്ന ബസുകൾ അവിടെ നിന്ന് ഡീസൽ അടിക്കാൻ KSRTC

- Share this:
തിരുവനന്തപുരം: ഡീസല്‍ ലിറ്ററിന് ഏഴു രൂപ കേരളത്തിനേക്കാള്‍ കുറവായതിനാൽ കർണാടകയിലേക്ക് സർവീസ് നടത്തുന്ന ബസുകൾ അവിടെ നിന്ന് ഡീസലടിക്കാൻ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകരൻ നിർദേശം നല്‍കി. കേരളത്തിൽ 95.66 രൂപയാണ് ഡീസലിന്റെ വില. കർണാകയിലേക്കെത്തുമ്പോൾ 87.36 രൂപയാണ്.
കർണാടകയിൽ നിന്ന് ഇന്ധനം വാങ്ങാൻ പ്രത്യേക ഫ്യൂവൽ കാർഡും കെഎസ്ആർടിസി നല്‍കിയിട്ടുണ്ട്. ഓയിൽ കമ്പനികൾ നൽകുന്ന ഈ കാർഡ് ഉപയോഗിച്ച് പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങാൻ കഴിയും. നേരത്തെ കർണാടകയിലേക്ക് സർവീസ് നടത്തിയിരുന്ന ബസുകൾ പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നാണ് ഡീസലടിച്ചിരുന്നത്.