തുർക്കിയിലും സിറിയയിലും മരണസംഖ്യ 250 കടന്നു; വന്‍ ഭൂചലനത്തിൽ 600ൽ അധികം ആളുകൾക്ക് പരിക്ക്

തുർക്കിയിലും സിറിയയിലും മരണസംഖ്യ 250 കടന്നു; വന്‍ ഭൂചലനത്തിൽ 600ൽ അധികം ആളുകൾക്ക് പരിക്ക്


ഈസ്താംബൂൾ‌: തുർ‌ക്കിയിലും സിറിയയിലും ശക്തമായ ഭൂചനത്തിൽ കനത്ത നാശനഷ്ടം. റിക്ടർ സ്കെയിൽ‌ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് കിഴക്കൻ തുർക്കിയിൽ അനുഭവപ്പെട്ടത്. 6.7 റിക്ടർ സ്കെയിലില്‍ തുടർ ഭൂചലനവും അനുഭവപ്പെട്ടു. ഇരുരാജ്യങ്ങളിലുമായി 600ൽ അധികം പേർക്ക് ഭൂചനലത്തില്‍‌ പരിക്കേറ്റിട്ടുണ്ട്.

തുർക്കിയിൽ 76 പേരും സിറിയയിൽ 239 പേരും മരിച്ചതായാണ് ആദ്യ  റിപ്പോർ‌ട്ട്. മരണസംഖ്യ ഇനിയും ഉയരാൻ‌ സാധ്യതയുണ്ട്. രക്ഷപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. മരണസംഖ്യ ആയിരമായി ഉയരാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെയാണ് ഇരുരാജ്യങ്ങളിലും ഭൂചലനം അവനുഭവുപ്പെട്ടത്. നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്