മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും, ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത് 2 പതിറ്റാണ്ടിന് ശേഷം

മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും, ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത് 2 പതിറ്റാണ്ടിന് ശേഷം


സുഡാൻ :മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലേക്ക്.  അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം ഫ്രാൻസീസ് മാർപാപ്പ സ്വീകരിക്കുകയും ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.