കേരളത്തെ തൊടാതെ ബജറ്റ്, പ്രത്യേക പ്രഖ്യാപനങ്ങൾ ഇല്ല,ജിഎസ്ടിയുടെ 60% വിഹിതം നല്‍കണമെന്ന ആവശ്യം പരിഗണിച്ചില്ല

കേരളത്തെ തൊടാതെ ബജറ്റ്, പ്രത്യേക പ്രഖ്യാപനങ്ങൾ ഇല്ല,ജിഎസ്ടിയുടെ 60% വിഹിതം നല്‍കണമെന്ന ആവശ്യം പരിഗണിച്ചില്ല


ദില്ലി; കേരളത്തെ തൊടാതെ നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്.പ്രത്യേക പ്രഖ്യാപനങ്ങൾ ഒന്നും ഇല്ല.സ്കിൽ സെന്‍ററുകളില്‍ ഒന്ന് തിരുവല്ലയിൽ സ്ഥാപിക്കും..അസംസ്കൃത റബറിന്‍റെ  ഇറക്കുമതി തീരുവ കൂട്ടിയത് കേരളത്തിലെ കർഷകർക്ക് ആശ്വാസമാണ്.ശബരി റെയിൽപാതയുടെ അടിസ്ഥാനസൌകര്യവികസനത്തിന് പണം നൽകും .സംസ്ഥാനങ്ങൾക്കുള്ള പലിശരഹിത വായ്പയിലൂടെ ലഭിക്കുന്ന തുകയും കേന്ദ്രാവിഷ്കൃത പദ്ധതികളും മാത്രമാണ് കേരളത്തനുള്ളത്..എംയിസ് പ്രഖ്യാപനമില്ല.പിരിക്കുന്ന ജിഎസ്ടിയുടെ 60% വിഹിതം നല്‍കണമെന്ന ആവശ്യം പരിഗണിച്ചില്ല .സംസ്ഥാനം മുന്നോട്ട് വച്ച പ്രത്യേക പാക്കേജ് അടക്കമുള്ളവയിലും ബജറ്റ് മൗനം പാലിക്കുന്നു. കശുവണ്ടി മേഖലയ്ക്കും ബജറ്റില്‍ പ്രത്യേക പാക്കേജില്ല.