വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയാ സമ്മേളനം ഞായറാഴ്ച്ച

വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയാ  സമ്മേളനം ഞായറാഴ്ച്ച 
ഇരിട്ടി:   വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയാ സമ്മേളനം 5 ന് ഇരിട്ടി റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. രാവിലെ 9 ന് പ്രകടനം നടക്കും. തുടർന്ന് പ്രതിനിധി സമ്മേളനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം ഹമീദ് ഹാജി ഉദ്ഘാടനം ചെയ്യും. വ്യാപാരി ക്ഷേമപദ്ധതിയായ വ്യാപാരിമിത്ര ആനുകൂല്യ വിതരണം നഗരസഭ അധ്യക്ഷ കെ. ശ്രീലതയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച  ഉന്മേഷ് പായം, കെ.വി. മായൻ, ബിനീഷ് ജോസഫ്, കെ.ടി.അബ്ദുള്ള എന്നിവരെ   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ, പായം പഞ്ചായത്ത് പ്രസിഡൻ്റ് പി.രജനി എന്നിവർ ആദരിക്കും. മേഖലയിലെ 10 യൂണിറ്റുകളിൽ നിന്നായി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വാർത്താ  സമ്മേളനത്തിൽ ഒ. വിജേഷ്, പി. രഞ്ചിത്ത്, പി. പവനൻ, പി. പ്രഭാകരൻ, റസാഖ്, കെ. ഫക്രുദ്ദിൻ, ടി.എം. ഹരീഷ്, ലത്തീഫ് പൊയിലൻ എന്നിവർ പങ്കെടുത്തു.