ചരിത്രപ്രസിദ്ധമായ പുളിങ്ങോം മഖാം ഉറൂസിന് ഇന്ന് തുടക്കം

ചരിത്രപ്രസിദ്ധമായ പുളിങ്ങോം മഖാം ഉറൂസിന് ഇന്ന് തുടക്കം

ചെറുപുഴ: പുളിങ്ങോം മഖാം ഉറൂസിന്
ഒരുക്കങ്ങൾ പൂർത്തിയായി. വ്യാഴാഴ്ച രാവിലെ ഉറൂസ് നഗറിൽ പതാക ഉയരുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാവും. വ്യാഴാഴ്ച രാവിലെ ഒൻപതിന് സ്വാഗതസംഘം ചെയർമാൻ കെ. ശുക്കൂർഹാജി പതാക ഉയർത്തും. അസർ നിസ്കാരാനന്തരം കടയക്കര പള്ളി സന്ദർശനത്തിന് അബൂബക്കർ ബാഖവി കമ്പിൽ നേതൃത്വം നൽകും. പുതുക്കിപ്പണിത കടയക്കരപ്പള്ളി പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
രാത്രി എട്ട് മുതൽ മതപ്രഭാഷണം. 8.30- ന് അഖില കേരള ദഫ് കളി മത്സരം. വെള്ളിയാഴ്ച ഖത്തം ദുആ മജ് ലിസ്, മജ്ലിസുന്നൂർ, ദിഖ്ർ ഹൽഖ സദസ്സ് എന്നിവ നടക്കും. അലി അക്ബർ ബാഖവി തനിയംപുറം പ്രഭാഷണം നടത്തും. പാണക്കാട് മുഖ്താർ അലി ശിഹാബ് തങ്ങൾ പ്രാർഥനയ്ക്ക് നേതൃത്വം നൽകും.

ശനിയാഴ്ച രാവിലെ 11-ന് കുരുടൻ ചാൽ ശുഹദാക്കളുടെ മഖ്ബറ സിയാറത്ത് നടക്കും. കൂട്ടുപ്രാർഥനയ്ക്ക് മുഹമ്മദ് ഹുസൈൻ കോയ തങ്ങൾ അൽഅസ്ഹരി നേതൃത്വം നൽകും. രാത്രി പേരോട് അബ്ദുൾ റഹ്മാൻ സഖാഫി മതപ്രഭാഷണം നടത്തും.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ അന്നദാനം. 4.30-ന് നടക്കുന്ന സൗഹൃദസംഗമത്തിൽ മത- സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. രാത്രി ഏഴിന് സനദ്ദാന സമ്മേളനം മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സമാപന കൂട്ടുപ്രാർഥന വൈകീട്ട് നാലിന് ഉസ്മാൻ മൗലവി വയനാടിന്റെ നേതൃത്വത്തിലുള്ള മൗലീദ് പാരായണത്തോടെ ഉറൂസ് സമാപിക്കും.