ഈ സ്ഥാപനങ്ങളെ സൂക്ഷിക്കുക: അനധികൃത ഫോറെക്സ് കമ്പനികളുടെ പട്ടിക പുറത്തുവിട്ട് ആർ.ബി.ഐ

ഈ സ്ഥാപനങ്ങളെ സൂക്ഷിക്കുക: അനധികൃത ഫോറെക്സ് കമ്പനികളുടെ പട്ടിക പുറത്തുവിട്ട് ആർ.ബി.ഐ


1999ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരം ഫോറെക്‌സിൽ ഇടപാട് നടത്താൻ അനുമതിയില്ലാത്തതും ഫോറെക്‌സ് ഇടപാടുകൾക്കായി ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിപ്പിക്കാൻ അനുമതിയില്ലാത്തതുമായ എന്റിറ്റികളുടെ ലിസ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പുറത്തിറക്കി.

ഇത്തരം സ്ഥാപനങ്ങൾ മുഖേന ഇടപാട് നടത്തുന്നവര്‍ ഫെമ നിയമപ്രകാരം ശിക്ഷാര്‍ഹരായിരിക്കും. പരസ്യങ്ങളും മറ്റ് സേവനങ്ങളും നല്‍കുന്ന സ്ഥാപനങ്ങളും അലേര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലിസ്റ്റ് സമഗ്രമല്ലെന്നും അലേർട്ട് ലിസ്റ്റിൽ പ്രത്യക്ഷപ്പെടാത്ത ഒരു സ്ഥാപനത്തിന് ഫോറെക്സ് ഇടപാടുകൾക്കായി വിദേശ വിനിമയം നടത്താനോ ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിപ്പിക്കാനോ അധികാരപ്പെടുത്തിയതായി കരുതേണ്ടതില്ലെന്നും ആർ.ബി.ഐ പറഞ്ഞു.