കീഴൂർതെരു കാവൂട്ട് പറമ്പ് ഗണപതി മഹാദേവക്ഷേത്രം പ്രതിഷ്ഠാ മഹോത്സവത്തിന് തുടക്കമായി

കീഴൂർതെരു കാവൂട്ട് പറമ്പ് ഗണപതി മഹാദേവക്ഷേത്രം പ്രതിഷ്ഠാ മഹോത്സവത്തിന് തുടക്കമായി 


ഇരിട്ടി: കീഴൂർതെരു കാവൂട്ട് പറമ്പ് ഗണപതി മഹാദേവക്ഷേത്രം പ്രതിഷ്ഠാ മഹോത്സവത്തിന് തുടക്കമായി. ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് പുന്നാട് കൊട്ടത്തേക്കുന്ന് വൈരീ ഘാതകൻ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച കലവറ നിറക്കൽ ഘോഷയാത്രയിൽ നിരവധി സ്ത്രീകൾ അടക്കമുള്ള ഭക്തജനങ്ങൾ പങ്കെടുത്തു. തുടർന്ന് നടന്ന അനുമോദന സദസ്സ് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്‌ഘാടനം ചെയ്തു. വിവിധ പരീക്ഷകളിലും മത്സരങ്ങളിലും വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. ഉത്സവക്കമ്മിറ്റി ചെയർമാൻ കെ. സുമേഷ് അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർ എൻ. സിന്ധു, ഉത്സവക്കമ്മിറ്റി കൺവീനർ മനോജ് വക്കാടൻ, മാതൃസമിതി സിക്രട്ടറി മിനി ടീച്ചർ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 10.30ന് നടക്കുന്ന കുടുംബസംഗമത്തിൽ നമ്മുടെ കുടുംബ സങ്കല്പം എന്ന വിഷയത്തിൽ ഒ.എസ്. സതീഷ് ചാലക്കുടി പ്രഭാഷണം നടത്തും.